Connect with us

Kerala

ഉത്സവത്തിന് ആന എഴുന്നള്ളിപ്പ്; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ താക്കീത്

മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും സാമാന്യ ബുദ്ധി പോലുമില്ലേയെന്നും കോടതി.

Published

|

Last Updated

എറണാകുളം | കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്ഷേത്രോത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് താക്കീത് നല്‍കി ഹൈക്കോടതി. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഫയല്‍ ചെയ്ത റിപോര്‍ട്ട് കോടതി പരിഗണിച്ചു. ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ എന്തുകൊണ്ടാണ് ദേവസ്വങ്ങള്‍ തയ്യാറാകാത്തതെന്ന് കോടതി ചോദിച്ചു.

മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും സാമാന്യ ബുദ്ധി പോലുമില്ലേയെന്നും കോടതി പറഞ്ഞു. ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കുന്ന സ്ഥിതിയുണ്ടാകരുത്. കോടതി നിര്‍ദേശം നടപ്പാക്കുകയാണ് ചെയ്യേണ്ടത്.

സംഭവത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ഓഫീസറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ നടപടിയുണ്ടാകും. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

Latest