Kerala
തൊടുപുഴയില്‍ പതിനൊന്നുകാരിയെ ഫേസ്ബുക്ക് വഴി വില്‍പ്പനക്ക് വെച്ചത് രണ്ടാനമ്മ
പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്‍പന പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്
ഇടുക്കി | തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ.സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. കുട്ടിയുടെ പിതാവുമായുള്ള തര്‍ക്കമാണ് ഇത്തരം ഒരു പ്രവര്‍ത്തിക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പിതാവിന്റെ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു പോസ്റ്റിട്ടത്.
പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു വില്‍പന പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. അതേസമയം രണ്ടാനമ്മക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൊടുപുഴ പോലീസ് കേസെടുത്തിട്ടുള്ളത്