Connect with us

Kerala

പന്തളം സര്‍വീസ് സഹകരണ ബേങ്കില്‍ പണയം വെച്ച 70 പവന്‍ ജീവനക്കാരന്‍ കടത്തി

സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്

Published

|

Last Updated

പത്തനംതിട്ട  |പത്തനംതിട്ട പന്തളം സര്‍വീസ് സഹകരണ ബേങ്കില്‍ ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണം ജീവനക്കാരന്‍ കടത്തിയതായി ആരോപണം. ജീവനക്കാരനായ അര്‍ജുന്‍ പ്രമോദ് 70 പവന്‍ വരുന്ന പണയ സ്വര്‍ണം മറ്റൊരു ബേങ്കില്‍ പണയപ്പെടുത്തിയതായാണ് പരാതി. സ്വര്‍ണം പണയം വെച്ചവര്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.സ്വര്‍ണം കാണാതായതിനെ തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് അര്‍ജുന്‍ സ്വര്‍ണം കടത്തുന്നത് കണ്ടത്.

ബേങ്ക് അധികൃതര്‍ ഇടപാടുകാരുമായി ചര്‍ച്ച നടത്തി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവം പുറത്തറിയുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ അര്‍ജുന്‍ തന്നെ സ്വര്‍ണം തിരികെ ബേങ്കില്‍ എത്തിച്ചു.അതേസമയം ക്രമക്കേട് സംബന്ധിച്ച് ബേങ്ക് ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സിപിഎം പ്രവര്‍ത്തകനായ അര്‍ജുന് പാര്‍ട്ടി നോമിനിയായാണ് ബേങ്കില്‍ ജോലി ലഭിക്കുന്നത്. അര്‍ജുനെ പുറത്താക്കണമെന്ന ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ ബേങ്കിന് മുന്നില്‍ പ്രതിഷേധിച്ചു

 

Latest