Kerala
വിവാദങ്ങള്‍ക്ക് വിരാമം;ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി അച്ചു ഉമ്മന്‍ എത്തും
ഥ അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നു അച്ചു ഉമ്മന്‍ പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു
പത്തനംതിട്ട | വിവാദങ്ങള്‍ വിരാമമിട്ട് പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ എത്തുന്നു. ഏപ്രില്‍ ആറിനാണ് അച്ചു പത്തനംതിട്ടയിലെത്തുക. യു ഡി എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനായി എത്തുന്നതിന്റെ പോസ്റ്റര്‍ അച്ചു തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അനില്‍ ആന്റണി ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ പ്രചാരണം നടത്താനാകില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സിറ്റിങ് എം പി ആന്റോ ആന്റണിയെയും മുതിര്‍ന്ന സി പി എം നേതാവും രണ്ടു തവണ സംസ്ഥാന ധനമന്ത്രിയുമായ തോമസ് ഐസക്ക് എന്നിവരെയാണ് അനില്‍ ആന്റണി നേരിടുന്നത്.
പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് വന്നത്. കോണ്‍ഗ്രസിനെ സമുന്നതരായ നേതാക്കളായിരുന്നു എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും. ഇരുവരും സുഹൃത്തുക്കളുമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. മോഡലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അച്ചു, ദുബൈ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.