National
നാഗ്പൂരില്‍ മുന്‍ സൈനികന്‍ മകനു നേരെ വെടിയുതിര്‍ത്തു
മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടനില തരണം ചെയ്തു.

നാഗ്പൂര്‍ | മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മുന്‍ സൈനികന്‍ മകനു നേരെ വെടിയുതിര്‍ത്തു. പേരക്കുട്ടിയെ മകനും മരുമകളും അടിച്ചതില്‍ കുപിതനായാണ് 68കാരന്‍ മകനു നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ മുന്‍ സിആര്‍പിഎഫ് ജവാനെ പോലീസ് പിടികൂടി.ഇയാളുടെ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടനില തരണം ചെയ്തു.
സിആര്‍പിഎഫില്‍ നിന്ന് വിരമിച്ച ശേഷം പ്രതി ബാങ്ക് വാനില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തു വരികയാണ്. തിങ്കളാഴ്ച രാത്രി നാലു വയസുള്ള പേരക്കുട്ടിയെ മകനും മകന്റെ ഭാര്യയും അടിച്ചതിനെ ചൊല്ലി ഇയാള്‍ വീട്ടില്‍ വഴക്കുണ്ടാക്കി.തുടര്‍ന്ന് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രതി ഇയാളുടെ കൈവശമുള്ള തോക്കെടുത്ത് മകന് നേരെ വെടുയുതിര്‍ക്കുകയായിരുന്നു. അയല്‍വാസിയാണ് പോലീസില്‍ സംഭവം അറിയിച്ചതും പരുക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.
40കാരന്‍റെ ശരീരത്തില്‍ തറച്ച വെടിയുണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഇയാള്‍ അപകട നില തരണം ചെയ്തതായി പോലീസ് വ്യക്തമാക്കി.പിതാവിനെതിരെ വധ ശ്രമത്തിലും ആയുധ ദുരുപയോഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.