Connect with us

Uae

നാട്ടിലേക്കു മടങ്ങാനിരുന്ന പ്രവാസി അബൂദബിയില്‍ നിര്യാതനായി

Published

|

Last Updated

തിരുവനന്തപുരം | ഇന്ന് നാട്ടിലേക്കു മടങ്ങാനിരുന്ന പ്രവാസി അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സ്വദേശി കൊച്ചുതിട്ട വീട്ടില്‍ ശംസുദ്ധീന്‍ (59)  ആണ് മരണപ്പെട്ടത്. കഴിഞ്ഞ 30 വര്‍ഷമായി അബൂദബി പെപ്‌സി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 30 വര്‍ഷത്തോളം അബൂദബിയില്‍ പ്രവാസിയായി കഴിഞ്ഞു. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാന്‍ ഉദ്ദേശിച്ചു ഇന്ന് രാത്രി അബൂദബിയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതായിരുന്നു ശംസുദ്ധീന്‍.

നാട്ടില്‍ പോകുന്നതിന് മുന്നോടിയായി സാധനങ്ങള്‍ വാങ്ങുന്നതിനായി ഇന്നലെ അബൂദബിയിലെ മാര്‍ക്കറ്റിനുള്ളില്‍ നില്‍ക്കുന്ന സമയത്താണ് ഹൃദയ സ്തംഭന രൂപത്തില്‍ മരണം കടന്നുവന്നത്.

മയ്യിത്ത് ബനിയസ് മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നദീറയാണ് ഭാര്യ. മക്കള്‍: അര്‍ഫാന്‍, ഫര്‍സാന.

 

Latest