Connect with us

Kerala

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; നാല് പേർക്ക് പരുക്ക്

17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടമായി.

Published

|

Last Updated

മണ്ണന്തല | തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു. 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടമായി. ഇന്ന് വൈകീട്ടാണ് സംഭവം. നെടുമങ്ങാട് സ്വദേശി അനിരുദ്ധിനാണ് കൈപ്പത്തി നഷ്ടമായത്. ഒപ്പമുണ്ടായിരുന്ന അഖിലേഷ്, കിരൺ എന്നിവരാാണ് പരുക്കേറ്റ മറ്റു രണ്ട് പേർ.

അനിരുദ്ധിനെതിരെ നിലവിൽ ബോംബ് നിർമാണത്തിന് കേസുണ്ട്. പോലീസ് അന്വേഷിച്ച് എത്തുമ്പോൾ എറിയാനായി തയ്യാറാക്കിയതാണ് നാടൻ ബോംബുകൾ എന്നാണ് സൂചന.

പരിക്കേറ്റ നാലുപേരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന കിരൺ, ശരത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Latest