Connect with us

Kerala

ഐഎഎസ് ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്തു; ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍

രാത്രി വൈകി നിരവധി തവണ ഫോണില്‍ വിളിച്ച് ശല്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥ സന്തോഷിന് താക്കീത് നല്‍കിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം \  ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം റവന്യൂ ഡിവിഷന്‍ ഓഫീസ് ക്ലര്‍ക്ക് ആര്‍ പി സന്തോഷ് കുമാറിനെയാണ് സര്‍വീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

രാത്രി വൈകി നിരവധി തവണ ഫോണില്‍ വിളിച്ച് ശല്യം ചെയ്തപ്പോള്‍ ഉദ്യോഗസ്ഥ സന്തോഷിന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ വാട്സ്ആപ്പില്‍ സന്ദേശം അയച്ചു. ലൈംഗിക പീഡന പരിധിയില്‍ വരുന്നതാണ് പരാതിയെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയതോടെയാണ് സന്തോഷിനെ സസ്‌പെന്റ് ചെയ്തത്. ഉദ്യോഗസ്ഥ ചൊവ്വാഴ്ചയാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയത്.

 

Latest