Connect with us

Malappuram

ഐ സി എഫ് പ്രവര്‍ത്തകനായ മലപ്പുറം താനാളൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

Published

|

Last Updated

റിയാദ് | ഐ സി എഫ് പ്രവര്‍ത്തകനും മലപ്പുറം താനാളൂര്‍ സ്വദേശിയുമായ തേക്കുംകാട്ടില്‍ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്‍ബാരി സഖാഫി (40 ) ഹൃദയാഘാതം മൂലം റിയാദില്‍ മരണപ്പെട്ടു. കഴിഞ്ഞ എട്ടു വര്‍ഷമായി റിയാദ് ബദിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: ഖദിയക്കുട്ടി. ഭാര്യ: റഹ്‌മത്ത്. മക്കള്‍: ഫാത്വിമ ബരീറ, അബ്ദുല്‍ ബാസിത്. സഹോദരന്‍: അബ്ദുറഹ്‌മാന്‍ (റിയാദ്). സഹോദരങ്ങള്‍: അബൂബക്കര്‍ (ഒമാന്‍), സുലൈമാന്‍ (യു എ ഇ), അബ്ദുറഹിമാന്‍ (റിയാദ്), ജമാല്‍ (യു എ ഇ). അബ്ദുല്‍ ബാരി കഴിഞ്ഞ മൂന്നര വര്‍ഷമായി നാട്ടിലേക്ക് പോയിരുന്നില്ല. നാട്ടിലേക്കുള്ള പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം.

ഐ സി എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇബ്‌റാഹിം കരീം, അബ്ദുറസാഖ് വയല്‍ക്കര, അബ്ദുല്‍ മജീദ് താനാളൂര്‍, നിസാര്‍ സഅദി താനാളൂര്‍, സഹോദരന്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ രംഗത്തുണ്ട്. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest