Connect with us

chandrayan

ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയെന്ന സുപ്രധാന ചാന്ദ്ര ദൗത്യത്തിന് അനുമതി

ചന്ദ്രയാന്‍-4 മിഷനാണ് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി നല്‍കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും ഭൂമിയിലേക്ക് എത്തിക്കുകയെന്ന സുപ്രധാന ചാന്ദ്ര ദൗത്യത്തിന് അനുമതി. ചന്ദ്രയാന്‍-4 മിഷനാണ് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി നല്‍കിയത്. ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. 2028 മാര്‍ച്ചില്‍ വിക്ഷേപണം നടത്താനാണ് പദ്ധതി.

ഇതിന് പുറമെ ശുക്രനിലേക്കുള്ള ദൗത്യത്തിനും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പദ്ധതിയുടെ വിപുലീകരണത്തിനും ബഹിരാകാശ നിലയം സ്ഥാപിക്കല്‍ എന്നിവയ്ക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

2,104.06 കോടിയുടേതാണ് ചന്ദ്രയാന്‍ 4 ദൗത്യം. ഇന്ത്യയുടെ ദീര്‍ഘകാല ചന്ദ്രയാന്‍ ദൗത്യത്തിന്റെ നാഴിക കല്ലാണ് ചന്ദ്രയാന്‍ നാല്. 36 മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ഐ എസ് ആര്‍ ഒ ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ നിന്ന് കല്ലും മണ്ണും അടക്കം സാമ്പിളുകളാണ് പദ്ധതിയുടെ ഭാഗമായി ശേഖരിക്കുക. ഗ്രഹത്തിന്റെ ഉപരിതലം, അന്തരീക്ഷത്തിലെ പ്രക്രിയകള്‍, സൂര്യന്റെ സ്വാധീനം എന്നിവ പഠനവിധേയമാക്കും. 1,236 കോടിയാണ് ചെലവ് കണക്കാക്കുന്നത്.

 

Latest