Connect with us

league meet

മുസ്ലിം ലീഗ് നേതാക്കളുടെ സുപ്രധാന യോഗം ഇന്ന്

സംഘടനാ വിഷയങ്ങള്‍ക്കൊപ്പം ഇ പി ജയരാജന്റെ എല്‍ ഡി എഫ് ക്ഷണവും ചര്‍ച്ചയാകും

Published

|

Last Updated

മലപ്പുറം | മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളും ഉന്നതാധികാര സമിതി അംഗങ്ങളും സംയുക്തമായുള്ള യോഗം ഇന്ന് മലപ്പുറത്ത് നടക്കും. സംഘടനാ വിഷയങ്ങളും മുന്നണി വിഷയങ്ങളും ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും യോഗം ചേരുന്നത്. എന്നാല്‍ ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചുള്ള കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രതികരണങ്ങളും ചര്‍ച്ചയാകും. ജയരാജന്റെ ക്ഷണം വലിയ കുരുക്കാണെന്ന വിലയിരുത്തലാണ് പൊതുവെ ലീഗിനുള്ളത്. എങ്കിലും യു ഡി എഫിനുള്ളില്‍ ഒരു പ്രാധാന്യം പാര്‍ട്ടിക്ക് ലഭിക്കാന്‍ ഇത്തരം പ്രതികരണം ഉപകരിക്കുമെന്ന വിലയിരുത്തലുമുണ്ട്.

ഒരേ സമയം യു ഡി എഫിന് അകത്തും പാര്‍ട്ടി അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ഇ പി ജയരാജന്‍ ലക്ഷ്യമിട്ടതെന്ന് നേതൃത്വം കരുതുന്നത്. യു ഡി എഫില്‍ ഉറച്ചു നില്‍ക്കുമെന്ന തീരുമാനം ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് പ്രചാരണത്തിന്റെ മുനയൊടിക്കാനായിരിക്കും ലീഗ് നീക്കം. തിരഞ്ഞെടുപ്പ് പരാജയത്തിലെ അച്ചടക്ക നടപടികള്‍ റമദാനിനു ശേഷമുള്ള പ്രവര്‍ത്തക സമിതിയില്‍ തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് ക്യാമ്പയിന്‍ ജില്ലാ നിരീക്ഷകന്മാരും യോഗത്തില്‍ പങ്കെടുക്കും.

 

 

 

Latest