Kerala
കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിക്കാനിടയായ സംഭവം; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു ഡി എഫ്
മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നുമുള്ള ആവശ്യങ്ങളും യു ഡി എഫ് മുന്നോട്ട് വച്ചിട്ടുണ്ട്.

മാനന്തവാടി | വയനാട്ടിലെ പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യു ഡി എഫ്. തൊണ്ടര്‍നാട് പഞ്ചായത്തിലാണ് വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുക. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും, ആശ്രിതന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നുമുള്ള ആവശ്യങ്ങളും യു ഡി എഫ് മുന്നോട്ട് വച്ചിട്ടുണ്ട്.
വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോചനീയാവസ്ഥ മരണത്തിന് കാരണമായെന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും യു ഡി എഫ് ആരോപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍
തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.