Connect with us

National

ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച സംഭവം; അഞ്ച് പേര്‍ പിടിയില്‍

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുമായി ഒരു സ്ത്രീ കിഷന്‍ വിഹാര്‍ പരിസരത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഒരു വയസുകാരനെ തട്ടികൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍.നാല് യുവതികളും ഒരു യുവാവും ആണ് സംഭവത്തില്‍ പിടിയിലായത്. ജൂലൈ എട്ടിനാണ് കഞ്ചവാല റോഡില്‍ നിന്ന് ഒരു വയസുള്ള കുട്ടിയെ കാണാതായതായി പോലീസിന് പരാതി ലഭിച്ചത്.

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുമായി ഒരു സ്ത്രീ കിഷന്‍ വിഹാര്‍ പരിസരത്ത് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ 1,50000 രൂപക്ക് കുട്ടിയെ വിറ്റതായാണ് പോലീസിന് വിവരം ലഭിച്ചത്. കുഞ്ഞിനെ വാങ്ങിയ യുവതിയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുട്ടിയെ 2,10,000 രൂപക്ക് വിറ്റതായും പോലീസിന് വിവരം ലഭിച്ചു. ഇതോടെ പോലീസ് ഇവരെ ചോദ്യം ചെയ്തു. എന്നാല്‍ ഇവരില്‍ നിന്നും കുഞ്ഞിനെ 3,30,000 രൂപയ്ക്ക് ഒരു ദമ്പതികള്‍ വാങ്ങിയെന്ന വിവരമാണ് ഒടുവില്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ സമഗ്ര അന്വേഷണത്തില്‍ പോലീസ് ദമ്പതികളെ പിടികൂടി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

Latest