Connect with us

Kerala

അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞു പിറന്ന സംഭവം; വിദഗ്ധ സംഘം ഇന്ന് പരിശോധനക്കെത്തും

ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക

Published

|

Last Updated

ആലപ്പുഴ  | അസാധാരണ അംഗവൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നെത്തും. ആരോഗ്യവകുപ്പ് അഡീ.ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. കുഞ്ഞിനെ വിദഗ്ധ സംഘം ഇന്ന് പരിശോധിയ്ക്കും.

നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ സുറുമി കുഞ്ഞിന് ജന്‍മം നല്‍കുന്നത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് ക്രമംതെറ്റിയായിരുന്നു. വായ തുറക്കുന്നില്ല.മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്.ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ വൈകല്യം അറിയിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി

ആലപ്പുഴ കടപ്പുറത്തെ സര്‍ക്കാര്‍ വനിതാ ശിശു ആശുപത്രിക്കെതിരെയും നഗരത്തിലെ മിഡാസ് ,ശങ്കേഴ്‌സ് എന്നീ ലാബുകള്‍ക്കെതിരെയുമാണ്
ഗുരുതരാരോപണം. ആലപ്പുഴ സൗത്ത് പോലീസില്‍ നല്‍കിയ പരാതിയില്‍ വനിതാ ശിശു ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റുകളായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.

Latest