Connect with us

Kerala

അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് കുട്ടിക്ക് പരുക്കേറ്റ സംഭവം; ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്

നിലവില്‍ എസ്എടിയില്‍ ചികിത്സയിലാണ് കുട്ടി.

Published

|

Last Updated

തിരുവനന്തപുരം | മാറനല്ലൂരില്‍ അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് പരുക്കേറ്റ സംഭവത്തില്‍ ടീച്ചര്‍ക്കും ഹെല്‍പ്പര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്.
മാറനല്ലൂര്‍ അങ്കണവാടിയിലെ ടീച്ചര്‍ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.

സംഭവത്തെ തുടര്‍ന്ന് ഇരുവരെയും വനിത ശിശു വികസന ഓഫിസര്‍ വകുപ്പ് തല നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാറനല്ലൂര്‍ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണ് ഗുരുതര പരിക്കേറ്റത്.

കുഞ്ഞ് വീണിട്ടും ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നല്‍കാനോ അങ്കണവാടി ജീനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട്‌പോകുമെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. നിലവില്‍ എസ്എടിയില്‍ ചികിത്സയിലാണ് കുട്ടി.

---- facebook comment plugin here -----

Latest