Connect with us

Kerala

മരടില്‍ പുഴുവരിച്ച മത്സ്യം പിടികൂടിയ സംഭവം; വാഹന ഉടമയെ കണ്ടെത്തി

കണ്ടെയ്‌നറുകള്‍ വാടക്ക്ക് നല്‍കിയതാണെന്നും മത്സ്യ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ലക്ഷ്മി പ്രസാദ് നഗരസഭയെ അറിയിച്ചിരിക്കുന്നത്

Published

|

Last Updated

കൊച്ചി |  മരടില്‍ പുഴുവരിച്ച മത്സ്യം പിടികൂടിയ കേസില്‍ രണ്ടു കണ്ടെയ്‌നര്‍ വാഹനങ്ങളുടേയും ഉടമയെ കണ്ടെത്തി.വിജയവാഡ സ്വദേശി ലക്ഷ്മി പ്രസാദിന്റേതാണ് വാഹനങ്ങള്‍. കണ്ടെയ്‌നറുകള്‍ വാടക്ക്ക് നല്‍കിയതാണെന്നും മത്സ്യ ഇടപാടുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ലക്ഷ്മി പ്രസാദ് നഗരസഭയെ അറിയിച്ചിരിക്കുന്നത്.അതേ സമയം സംഭവത്തില്‍ കണ്ടെയ്‌നര്‍ ലോറികളുടെ ഉടമയായ ലക്ഷ്മി പ്രസാദിനോട് നേരിട്ട് ഹാജരാക്കണമെന്ന് മരട് നഗരസഭ അറിയിച്ചിട്ടുണ്ട്.

ലോറികള്‍ വാടക്ക്ക് നല്‍കിയതാണ്. വിജയവാഡയിലാണ് ഉള്ളതെന്നും നഗരസഭയില്‍ നേരിട്ട് എത്താം എന്നും ലക്ഷ്മി പ്രസാദ് അറിയിച്ചു. കണ്ടെയ്‌നറുകള്‍ ഇപ്പോള്‍ മരട് നഗരസഭയുടെ പക്കലാണ്. ഉടമ നേരിട്ട് എത്തിയാലെ കണ്ടെയ്‌നറുകള്‍ വിട്ടു നല്‍കു എന്ന് മരട് നഗരസഭയുടെയും നിലപാട്.ലോറികളുടെ ഡ്രൈവര്‍മാരോടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേ സമയ പുഴുവരിച്ച നിലയിലുള്ള മത്സ്യം കൊച്ചിയിലെത്തിയത് ആര്‍ക്കുവേണ്ടിയാണ് എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്. മത്സ്യത്തിന്റെ സാമ്പിള്‍ വിശദ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ലാബില്‍ അയച്ചിട്ടുണ്ട്.