Connect with us

Kerala

ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; അന്വേഷിക്കാന്‍ പ്രത്യേക സംഘം

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

Published

|

Last Updated

കോഴിക്കോട് | ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

പരാതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ് ഡോക്ടര്‍മാരുടെ അശ്രദ്ധക്കിരയായ യുവതി പരാതി നല്‍കിയിരുന്നത്.

മെഡിക്കല്‍ കോളജിലെ അന്വേഷണ കമ്മീഷനില്‍ വിശ്വാസമില്ലെന്ന് പരാതിക്കാരിയായ ഹര്‍ഷിന പറഞ്ഞിരുന്നു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചത്. വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് വര്‍ഷത്തിനു ശേഷം കത്രിക കണ്ടെത്തിയത്.

Latest