Connect with us

National

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയില്‍ 102 രൂപയുടെ വര്‍ധന

ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

Published

|

Last Updated

ന്യൂഡല്‍ഹി | വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 102.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.

നേരത്തെ ഇത് 2253 ആയിരുന്നു.അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനും പാചകവാതക വില വലിയരീതിയില്‍ വര്‍ധിപ്പിച്ചിരുന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.