Connect with us

ഗ്രാമീണ ജനതയുടെ ആശ്രയമായ തൊഴിലുറപ്പു പദ്ധതിയുടെ വേതനം പുതുക്കാന്‍ ധാരണയായി. പദ്ധതിയെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള ആശങ്ക ശക്തമായിരിക്കെയാണ് ആശ്വാസമായി 20 രൂപയുടെ വര്‍ധന.

 

 കേരളത്തില്‍ നിലവില്‍ 291 രൂപയായ ദിവസക്കൂലിയില്‍ വര്‍ധനവ് വരുന്നതോടെ 311 രൂപയായായി ഉയരും. കേരളം, ഹരിയാന, ഗോവ, ഉള്‍പ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ് തൊഴിലുറപ്പ് കൂലി പുതുക്കി നിശ്ചയിച്ചത്. നിലവിലുള്ള കൂലിയില്‍ അഞ്ച് ശതമാനത്തിലധികം തുകയുടെ വര്‍ധനയാണ് ഉണ്ടായത്. നേരത്തെ ഹരിയാനയില്‍ മാത്രമാണ് 300 രൂപയ്ക്ക് മുകളില്‍ കൂലിയുണ്ടായിരുന്നത്.  331 രൂപയാണ് ഹരിയാനയിലെ പുതുക്കിയ നിരക്ക്.മധ്യപ്രദേശിലും ഛത്തീസ്ഖഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും 204 രൂപയാണ് ദിവസക്കൂലി. ബിഹാറില്‍ 210 രൂപയാണ് ലഭിക്കുന്നത്. അതേസമയം, മണിപ്പൂര്‍ ,തൃപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധന ഉണ്ടായിട്ടില്ല.

വീഡിയോ കാണാം

---- facebook comment plugin here -----

Latest