Connect with us

International

വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ട് ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്

Published

|

Last Updated

ബിഷ്‌കെക് | കിര്‍ഗിസ്താനില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ട്  ഇന്ത്യക്കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ ദസരി ചന്ദു ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ചന്ദു മഞ്ഞുപാളികള്‍ക്കടിയില്‍ പെട്ടുപോവുകയായിരുന്നു.

കിര്‍ഗിസ്താനില്‍  രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് ചന്ദു. ചന്ദുവിന്റെ മൃതദേഹം എത്രയുംപെട്ടന്ന് നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി  കുടുംബം കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡിയെ സമീപിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest