International
ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
തെക്കന്‍ ഗസ്സയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിനിരയായത്.

ഗസ്സ സിറ്റി| ഇസ്‌റാഈല്‍ റഫയില്‍ നടത്തുന്ന ആക്രമണത്തില്‍ ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുനൈറ്റഡ് നാഷന്‍സ് ഡിപാര്‍ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗമായ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണമുണ്ടാകുകയായിരുന്നു.
ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇസ്രാഈല്‍ ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യുഎന്‍ ഉദ്യോഗസ്ഥനാണിത്.
തെക്കന്‍ ഗസ്സയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് ഉദ്യോഗസ്ഥരുടെ സംഘം ആക്രമണത്തിനിരയായത്. ഐക്യരാഷ്ട്രസഭയുടെ വാഹനമാണെന്ന് അറിഞ്ഞിട്ടും ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.