Connect with us

Kerala

ഓര്‍ത്തഡോക്‌സ് സഭയുമായി അടുക്കുന്നുവെന്ന സൂചന; ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്‍ഡ് ചെയ്ത് യാക്കോബായ സഭ

മാര്‍ സേവോറിയോസിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Published

|

Last Updated

കൊച്ചി | ഓര്‍ത്തഡോക്‌സ് സഭയുമായി അടുക്കുന്നുവെന്ന സൂചനകള്‍ക്കു പിന്നാലെ ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിന് സസ്‌പെന്‍ഷന്‍. ക്‌നാനാനായ സഭ അന്ത്യോക്യാ പാത്രിയാര്‍ക്കീസാണ് നടപടി സ്വീകരിച്ചത്. ഇത് സംബന്ധിച്ച് അന്ത്യോഖ്യാ പാത്രിയാര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ കല്‍പന ഇന്ന് പുറത്തിറങ്ങി.

അമേരിക്കയില്‍ ക്‌നാനായ വിഭാഗത്തിന്റെ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ഥന നടത്തി, ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനടക്കം ക്‌നാനായ യാക്കോബായ സമുദായംഗങ്ങള്‍ സ്വീകരണം നല്‍കി തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെതിരെ നടപടിയെടുത്തത്.

മാര്‍ സേവേറിയോസിനെ നേരത്തെ ആര്‍ച്ച് ബിഷപ് പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. മാര്‍ സേവോറിയോസിന്റെ വിശദീകരണം തള്ളിക്കൊണ്ടാണ് ഇന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവിലെ ആരോപണം.

 

Latest