Kerala
മര്‍ദനമേറ്റ തോട്ടം നടത്തിപ്പുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട് മീനാക്ഷിപുരത്തെ തോട്ടത്തിലുണ്ടായ സംഭവത്തില്‍ ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേല്‍ ആണ് മരിച്ചത്

പാലക്കാട് | മര്‍ദനമേറ്റ തോട്ടം നടത്തിപ്പുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്തെ തോട്ടത്തിലുണ്ടായ സംഭവത്തില്‍ ഗോപാലപുരം സ്വദേശി ജ്ഞാനശക്തി വേല്‍ ആണ് മരിച്ചത്. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തില്‍ അതിക്രമിച്ച് കയറി ഇയാളെ മര്‍ദിച്ചിരുന്നു.
തളര്‍ന്നുവീണ ഇയാളെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കന്നിമാരി വരവൂര്‍ സ്വദേശികളാണ് ജ്ഞാനശക്തി വേലിനെ മര്‍ദിച്ചത്. പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
---- facebook comment plugin here -----