Kerala
കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയുടെ അവിഭാജ്യഘടകം; മറിച്ചുള്ള വാര്‍ത്തകള്‍ യുഡിഎഫിനെ സഹായിക്കാന്‍ : ജോസ് കെ മാണി
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി
ന്യൂഡല്‍ഹി | കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് പോകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ജോസ് കെ മാണി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
അന്തരീക്ഷത്തില്‍ നിന്ന് മാധ്യമങ്ങള്‍ സ്ൃഷ്ടിച്ചതാണ് ഇത്തരം വാര്‍ത്തകള്‍. കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ്. പാര്‍ട്ടി യുഡിഎഫ് വിട്ടതല്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയതാണ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും. മതമേലധ്യക്ഷന്‍മാര്‍ മുന്നണി പ്രവേശത്തില്‍ ഇടപെട്ടിട്ടില്ല. മുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കലാണ് ലക്ഷ്യം.യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാര്‍ത്തകളെന്നും ജോസ് കെ മാണി വ്യക്തമാക്കി.
പാലാ, കടുത്തുരുത്തി നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചെത്തുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളുകയാണ് ജോസ് കെ മാണി.