drug addict
ലഹരിക്ക് അടിമയായ യുവാവ് ഒരാളെ കുത്തി പരിക്കേല്‍പ്പിച്ചു
ഭീതി പടര്‍ത്തിയ കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനെ നാട്ടുകാര്‍ പിടികൂടി
മലപ്പുറം | ലഹരിക്കടിമയായ യുവാവിന്റെ പരാക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഉണ്ടായ സംഭവത്തില്‍ കരിങ്കല്ലത്താണി സ്വദേശി സെയ്തലവിക്കാണ് കുത്തേറ്റത്.
ഇദ്ദേഹത്തെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീനാണ് അക്രമം നടത്തിയത്. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിസാമുദ്ധീനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----