Kerala
ലഹരിക്കടിമയായ യുവാവ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീടും കാറും തകര്‍ത്തു
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴടക്കിയത്

കൊരട്ടി | മാരകായുധങ്ങളുമായി അതിക്രമിച്ച് കയറി വധഭീഷണി മുഴക്കിയ യുവാവ് കാറും വീടും അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കൊരട്ടി കോനൂര്‍ പാറക്കൂട്ടം പള്ളിപറമ്പില്‍ അശ്വിന്‍ (21) നെ കൊരട്ടി പോലീസ് അറസ്റ്റ് ചെയതു. വെള്ളിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.മുന്‍ പഞ്ചായത്തംഗവും സമീപമാവാസിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
മാരകായുധങ്ങളുമായി വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസഭ്യം പറഞ്ഞ അശ്വിന്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴടക്കിയത്. മയക്കുമരുന്നിന് അടിമയായ പ്രതി പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍ പറഞ്ഞു