MT VASUDEVAN NAIR
നികത്താനാവാത്ത ശൂന്യത; എം ടി യുടെ കൃതികള്‍ ഇനിയും വരും തലമുറകളെ പ്രചോദിപ്പിക്കും: രാഹുൽ ഗാന്ധി
അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞു നില്‍ക്കുന്നവയായിരുന്നു.
തിരുവനന്തപുരം | എംടിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി എംപി. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വായുദേവന്‍ നായരുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
തലമുറകളെ പ്രചോദിപ്പിച്ച അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്‌കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞു നില്‍ക്കുന്നവയായിരുന്നു.
ഇനിയും അദ്ദേഹത്തിന്റെ കൃതികള്‍ തലമുറകളെ പ്രചോദിപ്പിക്കും.കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
---- facebook comment plugin here -----