Connect with us

Kerala

ഇടുക്കിയിൽ ചക്ക തലയിൽ വീണ് വൃദ്ധൻ മരിച്ചു

ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം

Published

|

Last Updated

ഇടുക്കി | ചക്ക തലയിൽ വീണ് വൃദ്ധൻ മരിച്ചു. ഇടുക്കി എട്ടാംമൈൽ കല്ലോലിക്കൽ ദാമോദരൻ നായർ (72) ആണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.

ചക്കയിടാനായി പ്ലാവിൽ ഏണി ചാരുന്നതിനിടെ ചക്ക തലയിൽ പതിക്കുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചിന്നമ്മ.