Connect with us

Kerala

താമരശേരി ചുരത്തില്‍ ഓറഞ്ച് ലോറി ജുമാഅ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു

ലോഡുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ |  താമരശ്ശേരി ചുരത്തില്‍ഓറഞ്ച് കയറ്റി വന്ന ചരക്കുലോറി നിയന്ത്രണം വിട്ട് ജുമാഅ മസ്ജിദിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോഡുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

ചുരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി അപകടങ്ങളാണ് ഉണ്ടായത്.അടിവാരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഒന്നാം വളവിന് താഴെയായി ചുരം 28 -ല്‍ കഴിഞ്ഞ ദിവസം മദ്യവുമായി വന്ന ലോറി മറിഞ്ഞിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. . റോഡരികിലെ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ത്താണ് ലോറി താഴേക്ക് പതിച്ചത്. പകല്‍ നേരമായതിനാല്‍ അതു വഴി വന്ന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്ന് ഡ്രൈവറെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ലിമിറ്റഡ് സ്റ്റോപ്പ് ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടാം വളവിനും ചിപ്പിലിത്തോടിന് സമീപത്തായിരുന്നു അന്നത്തെ അപകടം. വീതി കുറഞ്ഞ റോഡില്‍ ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്.

 

---- facebook comment plugin here -----

Latest