Connect with us

mullaperiyar wood cutting issue

മരം മുറിക്കാനുള്ള തീരുമാനം റദ്ദാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി

മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു

Published

|

Last Updated

കൊച്ചി | മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭ അറിയാതെയാണ് ഉത്തരവിറക്കിയതെന്ന് റദ്ദാക്കല്‍ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വനം വകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവ് ഇറക്കിയത്.

മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. യോഗത്തിന്റെ അജന്‍ഡക്ക് പുറത്തുള്ള ഇനമായാണ് മരം മുറി ചര്‍ച്ച ചെയ്തത്. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ ഉത്തരവ് തമിഴ്‌നാടിന് അനുകൂലമായേക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

മന്ത്രി തലത്തിലുള്ള അറിവോടയല്ലാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ ബെന്നിച്ചന്‍ തോമസ് ഉത്തരവിറക്കിയതെന്നാണ് സര്‍ക്കാര്‍ വാദം.

Latest