National
കുര്‍ളയില്‍ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; ആറ് മരണം
36 പേര്‍ക്ക് പരുക്കുണ്ട്. പരുക്ക് പറ്റിയവര്‍ ഗുരുതരാവസ്ഥയിലാണ്.
മുംബൈ| മുംബൈയിലെ കുര്‍ളയില്‍ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. 36 പേര്‍ക്ക് പരുക്കുണ്ട്. പരുക്ക് പറ്റിയവര്‍ ഗുരുതരാവസ്ഥയിലാണ്. കുര്‍ള വെസ്റ്റ് മാര്‍ക്കറ്റില്‍ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്.
മരിച്ചവരില്‍ ശിവം കഷാപ് (18), കാനിസ് ഫാത്തിമ ഗുലാം കാസി (55), അഫീല്‍ അബ്ദുള്‍ സലീം ഷാ (19) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
---- facebook comment plugin here -----