Connect with us

National

ഉദയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി

. 13 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടു പോയത്

Published

|

Last Updated

ജയ്പൂര്‍ | ഉദയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പോലീസ് അറിയിച്ചു. 13 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് അജ്ഞാത സ്ത്രീ തട്ടിക്കൊണ്ടു പോയത്. കുഞ്ഞ് ആശുപത്രിയിലെ വരാന്തയില്‍ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് അമ്മ എണീറ്റപ്പോയാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. പെട്ടന്ന് തന്നെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

വരാന്തയില്‍ ഉറങ്ങിയിരുന്ന മറ്റൊരു സ്ത്രീയാണ് കുട്ടി തട്ടിക്കൊണ്ട് പോയതെന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Latest