Connect with us

National

കര്‍ണാടകയില്‍ പണിതീരാത്ത പാലം വെള്ളത്തിനടിയിലായി

കര്‍ണാടകയിലെ ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയാണ് കനത്ത മഴയില്‍ വെള്ളത്തിനടിയിലായത്.

Published

|

Last Updated

ബെംഗളുരു| ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പണിതീരാത്ത പാലം കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. കര്‍ണാടകയിലെ ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയാണ് കനത്ത മഴയില്‍ വെള്ളത്തിനടിയിലായത്.

ബെംഗളുരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലാണ് പാലം മുങ്ങിയത്. കൂടാതെ ഹൈവേയുടെ അടിപ്പാലത്തില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.

 

 

 

 

Latest