Kerala
കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്

കണ്ണൂര്‍ | ആള്‍ താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ നഗരത്തിലെ തളാപ്പില്‍ എസ് എന്‍ വിദ്യാമന്ദിറത്തിനു സമീപത്തെ വീട്ടിലെ കിണറ്റിലാണ് അജ്ഞാത മൃതദേഹം കണ്ടെടുത്തത് .
മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. മരിച്ച ആളുടേതെന്ന് സംശയിക്കുന്ന ഒരു ചെരുപ്പ് കിണറ്റിന് സമീപത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
---- facebook comment plugin here -----