Kerala
നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍
വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്
കോഴിക്കോട് | താമരശ്ശേരി ആനപ്പാറപോയില്‍ നിര്‍മാണത്തിലിരുന്ന വീട്ടില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍. വീടിന്റെ ജനലിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയില്‍ അനീഷ് എന്നയാളുടെ വീട്ടിലാണ് മൃതദേഹം കണ്ടത്. നാല് വര്‍ഷത്തോളമായി പണി പൂര്‍ത്തിയാകാതെ കിടന്നിരുന്ന വീട് വില്‍പ്പനക്ക് വെച്ചിരിക്കുകയായിരുന്നു
വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിച്ചു. പോലീസെത്തി തുടര്‍നടപടി ആരംഭിച്ചു.
---- facebook comment plugin here -----