Connect with us

Kerala

ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

സംഭവത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

ആലപ്പുഴ | ആളില്ലാത്ത വീട് കുത്തിത്തുറന്ന് അഞ്ചരപവന്‍ സ്വര്‍ണവും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു. കാറ്റാനം നാമ്പുകുളങ്ങര നാനാശേരില്‍ അവിനാശ് ഗംഗന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അവിനാശ് ഡിസിസി ജനറല്‍ സെക്രട്ടറിയും കായംകുളത്തെ വിംസ് എവിയേഷന്‍ സ്ഥാപന ഉടമയുമാണ്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് വീട്ടില്‍ മോഷണം നടന്നത്.

അവിനാശും കുടുംബവും രാവിലെ എറണാകുളത്തെ സഹോദരന്റെ വീട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഒരുമണിക്ക് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍ വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് അകത്ത് കയറിനോക്കിയപ്പോള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്യപ്പെട്ടതായും വീടിനുള്ളിലെ എല്ലാമുറികളും മോഷ്ടാക്കള്‍ കുത്തിത്തുറന്ന നിലയിലുമായിരുന്നു.

സംഭവത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest