Connect with us

Kerala

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; 19 വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍

പതിനെട്ട് വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാര്‍ കാര്‍ഡിലുമാണ് പ്രതികള്‍ ജീവിച്ചതെന്ന് സിബിഐ പറഞ്ഞു.

Published

|

Last Updated

കൊച്ചി | കൊല്ലം അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ 19വര്‍ഷത്തിന് ശേഷം രണ്ട് പ്രതികള്‍ പിടിയില്‍. മുന്‍ സൈനികരായ അഞ്ചല്‍ സ്വദേശി ദിബില്‍ കുമാറിന്റെയും കണ്ണൂര്‍ സ്വദേശി രാജേഷിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത് പോണ്ടിച്ചേരിയില്‍ നിന്നുള്ള സിബിഐ ചെന്നൈ യൂണിറ്റാണ്.

2006 ഫെബ്രുവരിയിലാണ് ക്രൂരകൊലപാതകം നടക്കുന്നത്.അഞ്ചല്‍ സ്വദേശിനിയും അവിവാഹിതയുമായ രഞ്ജനിയും ഇരട്ടകുട്ടികളുമാണ് കൊല്ലുപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിബില്‍കുമാറിനും രാജേഷിനും കൊലപാതകത്തില്‍ പങ്കുള്ളതായി കണ്ടെത്തുകയായിരുന്നു.

കുഞ്ഞുങ്ങളുടെ പിതൃത്വം ദിബില്‍കുമാര്‍ ഏറ്റെടുക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് പ്രതികള്‍ ക്രൂരകൊലപാതകം നടത്തിയത്.ഈ അടുത്തായി പ്രതികള്‍ പോണ്ടിച്ചേരിയിലുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.

പതിനെട്ട് വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാര്‍ കാര്‍ഡിലുമാണ് പ്രതികള്‍ ജീവിച്ചതെന്ന് സിബിഐ പറഞ്ഞു. പ്രതികളെ കൊച്ചി സി ജെ എം കോടതിയില്‍ ഹാജരാക്കി.

Latest