Connect with us

Kerala

റഡാര്‍ സിഗ്നല്‍ ലഭിച്ചിടത്തുനിന്നും സോണാര്‍ സിഗ്നലും; ഷിരൂര്‍ ദൗത്യത്തില്‍ നിര്‍ണായക സൂചന

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നേരത്തെ അവസാനിപ്പിച്ചു

Published

|

Last Updated

ബെംഗളുരു  | കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചില്‍പ്പെട്ട മലയാളി അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്ന ഗം ഗാവാലി പുഴയില്‍ നിന്നും സോണാര്‍ സിഗ്നലും ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെയാണ് സോണാര്‍ സിഗ്‌നലും ലഭിച്ചിരിക്കുന്നത്. നാവികസേന നടത്തിയ തിരച്ചിലില്‍ ആണ് ഈ സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. വലിയ ലോഹഭാഗം ഉള്ളതായാണ് സിഗ്നല്‍ നല്‍കുന്ന സൂചന. ഇത് അര്‍ജുന്റെ ലോറിയോ അല്ലെങ്കില്‍ തകര്‍ന്നുവീണ ടവറോ ആകാമെന്നാണ് വിലയിരുത്തല്‍.

പുഴയിലെ മണ്‍കൂനയില്‍ നാവികസേന നടത്തിയ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. സിഗ്‌നല്‍ കണ്ടെത്തിയ സ്ഥലത്ത് നാളെ വിശദമായ പരിശോധന നടത്തും. അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കാനാണ് തീരുമാനം. ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന എം ഇന്ദ്രബാലിന്റെ സഹായം ദൗത്യസേന തേടിയിട്ടുണ്ട്. അദ്ദേഹം നാളെ ഷിരൂരിലെത്തും.

കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നത്തെ തിരച്ചില്‍ നേരത്തെ അവസാനിപ്പിച്ചു. ഇതിനിടെ നദി ഗതിമാറി ഒഴുകി അപകടത്തില്‍ മരിച്ച അങ്കോള ഒളവറൈ സ്വദേശി അറുപത്തി രണ്ട്കാരി സണ്ണി ഗൗഡയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. അപകടം നടന്ന ഷിരൂരില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.ഡീപ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പുഴയില്‍ നടത്തിയ തിരച്ചിലിലും ഇന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

Latest