Connect with us

tamilnadu local body election

ഡി എം കെ തരംഗത്തില്‍ നേട്ടംകൊയ്ത് ഘടകകക്ഷികളും

കോണ്‍ഗ്രസ് 592, സി പി എം 166, സി പി ഐ 58, ലീഗ് 41 വാര്‍ഡുകളില്‍ വിജയം വരിച്ചു

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഡി എം കെ തരംഗത്തില്‍ ഒപ്പം നിന്ന ഘടകകക്ഷികള്‍ക്കും അഭിമാന നേട്ടം. കോണ്‍ഗ്രസ് 592, സി പി എം 166, സി പി ഐ 58, ലീഗ് 41 വാര്‍ഡുകളിലാണ് ജയിച്ചുകയറിയത്. ഡി എം കെക്കൊപ്പം നിന്ന് സ്വന്തമാക്കിയത്. എല്ലാ രാഷ്ട്രീയ പ്രചാരകാരേയും അമ്പരപ്പിക്കുന്ന വിജയമാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം കരസ്ഥമാക്കിയത്. ഒമ്പത് മാസമായി സംസ്ഥാന ഭരണം കൈയാളുന്ന സ്റ്റാലിന് കൂടിയുള്ള അംഗീകരമാണിത്.

സംസ്ഥാനത്തെ 21 കോര്‍പറേഷനുകളിലും ഭൂരിഭാഗം മുനിസിപ്പാലിറ്റികളിലും ടൗണ്‍ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. 1996ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെക്കുണ്ടായത്.

ചെറു കക്ഷികളായ പി എം കെ, നാം തമിലര്‍ കച്ചി, കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം, വിജയകാന്തിന്റെ ഡി എം ഡി കെ, ടി ടി വി ദിനകരന്റെ എ എം എം കെ തുടങ്ങിയ കക്ഷികള്‍ക്കൊന്നും നേട്ടമുണ്ടാക്കാനായില്ല.
കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ടൗണ്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ആകെ 308 സീറ്റാണ് ബി ജെ പി വിജയിച്ചത്. ഇതില്‍ 200 ഉം കന്യാകുമാരി ജില്ലയില്‍ നിന്നാണ്. മറ്റിടങ്ങളിലെല്ലാം ബി ജെ പിക്ക് നിരാശയായിരുന്നു ഫലം.