Connect with us

ANDRA FLOODS

ആന്ധ്ര പ്രളയം; മരണം 49 പിന്നിട്ടു- ഇനി കണ്ടെത്താനുള്ളത് 50 പേരെ

തിരുപ്പതി, കഡപ്പ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ വീണ്ടും മഴ

Published

|

Last Updated

അമരാവതി|  ആന്ധ്രയിലെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടാ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 49 പിന്നട്ടു. വിവിധയടിങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. വ്യാമോസേനയും നാവിക സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ തിരുപ്പതി, കഡപ്പ, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ വീണ്ടും മഴ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഡാമുകള്‍ തുറന്നവിട്ടും മറ്റുമുണ്ടായ പ്രളയത്തില്‍ താഴ്ന്ന മേഖലകളിലെ നൂറ്കണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇരുപതിനായിരത്തോളം തീര്‍ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ട്രെയിന്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി തീര്‍ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

 

 

 

 

Latest