Connect with us

National

പ്ലസ്‌വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുമായി ആന്ധ്ര സര്‍ക്കാര്‍

സംസ്ഥാനത്തെ 475 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി 132,000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

Published

|

Last Updated

ഹൈദരാബാദ് | ആന്ധ്രപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ അഞ്ചാംതരം മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നതോടെ 132,000 വിദ്യാര്‍ഥികള്‍ ഇതിന്റെ ഗുണഭോക്താക്കളാകും.

സംസ്ഥാനത്തെ 475 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലായി 132,000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ നിന്ന് വരുന്നവരാണെന്നും സര്‍ക്കാര്‍ പറയുന്നു.

സാമ്പത്തിക ബാധ്യതയില്ലാതെയും ആരോഗ്യകരമായ അന്തരീക്ഷത്തിലൂടെയും ഉന്നതവിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനാണ് ഉച്ചഭക്ഷണ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

---- facebook comment plugin here -----