National
ആന്ധ്രപ്രദേശ്, ഒഡിഷ സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുക്കും.
ന്യൂഡല്‍ഹി|ആന്ധ്രപ്രദേശ്, ഒഡിഷ സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് നടക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു നാലാം തവണയും അധികാരമേല്‍ക്കും. രാവിലെ 11.27 ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
ആന്ധ്രപ്രദേശില്‍ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുക്കും.
ഒഡിഷയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ ചരണ്‍ മാഝി സത്യപ്രതിജ്ഞ ചെയ്യും. കെനോഞ്ചാര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മാഝി. നാലാംതവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്. കനക് വര്‍ധന്‍ സിംഗ് ദിയോ, പ്രവദി പരിദ എന്നിവര്‍ ഒഡിഷയുടെ ഉപമുഖ്യമന്ത്രിമാരാകും.
ഒഡിഷയില്‍ നവീന്‍ പട്നായിക്കിന്റെ 24 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് ബിജെപി അധികാരം നേടിയത്. 147 അംഗ നിയമസഭയില്‍ 74 സീറ്റുകള്‍ നേടിയാണ് ബിജെപി അട്ടിമറി വിജയം നേടിയത്.