Connect with us

Techno

ആൻഡ്രോയിഡ് ഉപപോക്താക്കൾ ജാഗ്രതൈ; ഈ ആപ്പുകൾ സൂക്ഷിക്കുക

ഏകദേശം 35 ദശലക്ഷത്തോളം പേർ ലോകമെമ്പാടും ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയ 38 ഓളം ആപ്പുകളുടെ വിവരങ്ങളാണ് മാക്അഫി എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനം പുറത്ത് വിട്ടിരിക്കുന്നത്.

Published

|

Last Updated

ആൻഡ്രോയിഡ് ഉപപോക്താക്കൾ ജാഗ്രത പാലിച്ചില്ലെങ്കിൽ അവരുടെ ഫോണിന്റെ പ്രവർത്തനം ദുർബലമായി തീരാൻ ഇടവരും വിധം ആളുകളുടെ ഫോണിൽ അനാവശ്യമായി പരസ്യങ്ങൾ കുത്തിനിറയ്ക്കുന്നത് ഉൾപ്പെടെ ചാരപ്രവർത്തങ്ങൾ ചെയ്യുന്ന ആപ്പുകളുടെ വിവരങ്ങൾ പുറത്ത് വിട്ട് മാക്അഫി (McAfee) റിപ്പോർട്ട്. ഏകദേശം 35 ദശലക്ഷത്തോളം പേർ ലോകമെമ്പാടും ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തിയ 38 ഓളം ആപ്പുകളുടെ വിവരങ്ങളാണ് മാക്അഫി എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനം പുറത്ത് വിട്ടിരിക്കുന്നത്.

മൈൻക്രാഫ്റ്റ് പോലുള്ള ഗെയിമിംഗ് അനുഭവങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നവയാണ് ഈ ആപ്പുകൾ. കൺസോളുകളിലും പിസിയിലും പ്രധാനമായും പ്ലേ ചെയ്യുന്ന വൻ ജനപ്രീതിയുള്ള വീഡിയോഗെയിമാണ് മൈൻക്രാഫ്റ്റ്. ഇതിന്റെ പണമടച്ചുള്ള മൊബൈൽ പതിപ്പും ലഭ്യാമണ്. സംശയാസ്‌പദമായ ആപ്പുകൾ യഥാർത്ഥ ഗെയിമിന് പകരം സൗജന്യമായി പ്രവർത്തിക്കുന്നുവെന്നതാണ് ആളുകളെ ആകർഷിക്കുന്നത്.

ബ്ലോക്ക് ബോക്സ് മാസ്റ്റർ ഡയമണ്ട് എന്ന ഗെയിമിനെകുറിച്ച് മാക്അഫി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, വിവിധ ഡൊമെയ്‌നുകളിൽ നിന്ന് ഉപയോക്താവിന്റെ ഉപകരണത്തിലേക്ക് ഇത് സംശയാസ്പദമായ പരസ്യങ്ങൾ തുടർച്ചയായി നൽകുന്നുവെന്നാണ്. ഇത് ഉപകരണങ്ങളുടെ വേഗത കുറയ്ക്കാൻ മാത്രമല്ല, ഗെയിമിന്റെ ഡെവലപ്പർക്ക് വരുമാനം നേടിക്കൊടുക്കുകയും ചെയ്യുന്നു. ഗെയിം സ്‌ക്രീനിൽ ഒന്നും പ്രദർശിപ്പിക്കാത്തതിനാൽ, പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്ന പരസ്യങ്ങളുടെ നിരന്തരമായ സ്ട്രീമിനെക്കുറിച്ച് ഉപയോക്താവ് അറിയുകയുമില്ല.

മാക്അഫി പുറത്തുവിട്ട ആപ്പുകളുടെ പേരുകൾ :

Block Box Master Diamond
Craft Sword Mini Fun
Block Box Skyland Sword
Craft Monster Crazy Sword
Block Pro Forrest Diamond
Block Game Skyland Forrest
Block Rainbow Sword Dragon
Craft Rainbow Mini Builder
Block Forrest Tree Crazy
Craft Clever Monster Castle
Block Monster Diamond Dragon
Craft World Fun Robo
Block Pixelart Tree Pro
Craft Mini Lucky Fun
Block Earth Skyland World
Block Rainbow Monster Castle
Block Fun Rainbow Builder
Craft Dragon Diamond Robo
Block World Tree Monster

ഇത്തരം ആപ്പുകൾ ഫോണിൽ വെക്കുന്നത് കൂടുതൽ അപകടങ്ങളെ ക്ഷണിച്ചു വരുത്താനും ഫോണിന്റെ സുരക്ഷയെ ബാധിക്കാൻ സാധ്യത ഉണ്ടേന്നും അതിനാൽ എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

 

Latest