Malappuram
ഇന്റർനാഷണൽ കലിഗ്രഫി എക്സിബിഷനിൽ അവസരം ലഭിച്ച് അൻഫസ് വണ്ടൂർ
കേരളത്തില്‍ നിന്നും അന്‍ഫസിന് പുറമെ നാരായണ ഭട്ടതിരിയുടെ വര്‍ക്കുകളും എക്‌സബിഷനിലുണ്ടാകും.
മലപ്പുറം | ബാംഗ്ലൂരില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ കലിഗ്രഫി എക്‌സബിഷനില്‍ അവസരം നേടി മഅദിന്‍ കാലിഗ്രഫി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ അന്‍ഫസ് വണ്ടൂര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡോ ഇസ്ലാമിക് ആര്‍ട്ട് കള്‍ച്ചറിന്റെയും (IIIAC), Besary ഗ്രൂപ്പിന്റെയും കീഴില്‍ ഈ മാസം 10, 11, 12 തിയ്യതികളിലാണ് എക്‌സ്ബിഷനും സെമിനാറും നടക്കുന്നത്.
കേരളത്തില്‍ നിന്നും അന്‍ഫസിന് പുറമെ നാരായണ ഭട്ടതിരിയുടെ വര്‍ക്കുകളും എക്‌സബിഷനിലുണ്ടാകും. മാസ്റ്റര്‍ എഫ്ദലുദ്ദീന്‍ കിലിക് തുര്‍ക്കി, മാസ്റ്റര്‍ അബ്ദുല്ല ഫുതൈനി, ജാമിഅ ഉമ്മുല്‍ ഖുറാ മക്ക, നര്‍ജീസ് നൂറുദ്ധീന്‍ യു.എ.ഇ, തജസ്സിര്‍ സുഡാന്‍ തുടങ്ങിയ ലോകപ്രശസ്തരായ പത്തോളം കലിഗ്രഫി മാസ്‌റ്റേഴ്‌സ് പരിപാടിയില്‍ സംബന്ധിക്കും. തുര്‍ക്കി, യുഎഇ പോലുള്ള രാജ്യങ്ങളില്‍ നടക്കുന്നതിനു സമാനമായി ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു എക്‌സബിഷന് വേദിയൊരുങ്ങുന്നത്.
സാഹിത്യോത്സവ് കലാമത്സരങ്ങളിലൂടെ കലിഗ്രഫിയില്‍ മികവ് തെളിയിച്ച അന്‍ഫസ് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര കലിഗ്രഫി മത്സരങ്ങളില്‍ ജേതാവായിട്ടുണ്ട്.
മഅദിന്‍ അക്കാദമിയുടെ കലിഗ്രഫി ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി സേവനം ചെയ്യുന്ന അന്‍ഫസിന്റെ കീഴില്‍ ഇതിനകം നിരവധി പേര്‍ കലിഗ്രഫിയില്‍ പരിശീലനം നേടി പുറത്തിറങ്ങി.
മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നിരന്തര പ്രോത്സാഹവും പ്രചോദനവുമാണ് ഇത്തരം അവസരങ്ങള്‍ക്ക് നിമിത്തമാകുന്നതെന്ന് അന്‍ഫസ് പറഞ്ഞു. വണ്ടൂര്‍ കുറ്റിയില്‍ പരേതനായ ശംസുദ്ധീന്റെയും സുബൈദയുടെയും മകനാണ് അന്‍ഫസ്