Connect with us

Kerala

അങ്കമാലി - എരുമേലി റെയില്‍വേ പാത പദ്ധതി ഉപേക്ഷിച്ചു; പകരം ചെങ്ങന്നൂര്‍- പമ്പ പാത

അഡ്വ ഹാരിസ് ബീരാന്‍ എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മറുപടി.

Published

|

Last Updated

ന്യൂഡല്‍ഹി  |  ശബരിമലയിലേക്കുള്ള റെയില്‍ ഗതാഗതം സുഖമമാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ അങ്കമാലി എരുമേലി റയില്‍വേ പാതക്കുപകരം 75കിലോമീറ്റര്‍ ദൂരത്തില്‍ ചെങ്ങന്നൂര്‍ – പമ്പ പുതിയ പാതയുടെ സര്‍വേ ഉടനെന്ന് കേന്ദ്രം. അഡ്വ ഹാരിസ് ബീരാന്‍ എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മറുപടി.

1997-98 ബജറ്റില്‍ തീരുമാനമായതു പ്രകാരം പദ്ധതി ആരംഭിച്ച അങ്കമാലി എരുമേലി റയില്‍വേ പാതയുടെ ആദ്യ ഘട്ടം അങ്കമാലി നിന്നും കാലടി വഴി പെരുമ്പാവൂര്‍ വരെയുള്ള 17കിലോമീറ്ററിലേക്കുള്ള സ്ഥലമേറ്റെടുപ്പ് ആരംഭിച്ചപ്പോഴേക്കും പൊതുജന പ്രക്ഷോഭവും കേസും കാരണം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. അതിനിടെ കഴിഞ്ഞ വര്‍ഷം കേരള റയില്‍വേ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് നിശ്ചയിച്ചു നല്‍കിയിരിന്നു.

നിലവിലെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും പൊതുജനാവശ്യം കണക്കിലെടുത്ത് ശബരിമലയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള പമ്പയുമായി ബന്ധപ്പെടുത്തി ചെങ്ങന്നൂര്‍- പമ്പ പുതിയ പാതയുടെ സ്ഥലമേറ്റെടുപ്പ്

 

Latest