Kerala
തൃപ്പൂണിത്തുറയില്‍ കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുമ്പ് അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; വന്‍ അപകടം ഒഴിവായി
കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്.
കൊച്ചി| തൃപ്പൂണിത്തുറയില്‍ കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുമ്പ് അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകര്‍ന്നുവീണത്. ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായതുകൊണ്ട് വന്‍അപകടം ഒഴിവായി. മേല്‍ക്കൂര തകര്‍ന്നുവീഴുന്ന സമയത്ത് കെട്ടിടത്തിനുള്ളില്‍ ആയ ഉണ്ടായിരുന്നു. വീഴുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു.
കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. പുതിയ കെട്ടിടം പണിതപ്പോള്‍ സകൂള്‍ അവിടേയ്ക്ക് മാറ്റുകയായിരുന്നു. പിന്നീട് അങ്കണവാടിയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
നാളെ ഈ കെട്ടിടത്തില്‍ വച്ച് അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതാണ്. കാലപഴക്കമാണ് മേല്‍ക്കൂര തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.