Connect with us

Kerala

തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചര്‍ കമ്പി കൊണ്ട് അടിച്ചതായി പരാതി

ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് അടിയേറ്റത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് രണ്ടര വയസുകാരിയെ അങ്കണവാടി ടീച്ചര്‍ കമ്പി കൊണ്ട് അടിച്ചതായി പരാതി. തിരുവനന്തപുരം വെമ്പായം ചിറമുക്കിലാണ് സംഭവം. ചിറമുക്ക് സ്വദേശികളായ സീന -മുഹമ്മദ് ഷാ ദമ്പതികളുടെ മകള്‍ക്കാണ് അടിയേറ്റത്.

ഷൂ റാക്കിന്റെ കമ്പി കൊണ്ട് അങ്കണവാടി ടീച്ചര്‍ ബിന്ദു കുട്ടിയെ അടിച്ചുവെന്നാണ് ആരോപണം. സംഭവത്തില്‍ ബിന്ദുവിനെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.

---- facebook comment plugin here -----

Latest