Connect with us

pk biju

അനില്‍ അക്കരെ വ്യക്തഹത്യ നടത്തുന്നു; നിയമ പരമായി നേരിടും: പി കെ ബിജു

അക്കരെ തെളിവുകള്‍ കൊണ്ടുവരണം

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ തനിക്കെതിരെ ഉന്നയിച്ച ആരോപണം വ്യക്തിഹത്യയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി പി എം നേതാവ് പി കെ ബിജു പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് സംബന്ധിച്ച് അനില്‍ ഉന്നയിച്ച ആരോപണത്തോടു പ്രതികരണം നടത്താതെ ഒളിച്ചോടി എന്ന് യു ഡി എഫ് ആരോപിക്കുന്നതിനാലാണ് മാധ്യമങ്ങളെ കാണുന്നത്.
30 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഒരു ആരോപണവും തനിക്കെതിരെ ഉയര്‍ന്നിട്ടില്ല. ഇപ്പോള്‍ അനില്‍ അക്കരെ ഉന്നയിച്ച ആരോപണം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. കരിവന്നൂരിലെ ഒരു പ്രതിയുമായി അക്കരെ ആക്ഷേപിക്കുന്നതരത്തില്‍ ഒരു ബന്ധവുമില്ല. തനിക്ക് ഒരു മെന്ററിന്റെയും ആവശ്യമില്ല.

അക്കരെ ആരോപിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കണം.
പൊതുപ്രവര്‍ത്തകന്‍ ഉന്നയിക്കാന്‍ പാടില്ലാത്ത അധിക്ഷേപകരമായ പരാമര്‍ശമാണ് അക്കരെ നടത്തിയത്. പലസ്ഥലത്തും വാടക വീട്ടില്‍ താമസിച്ചപ്പോള്‍ വാടകകൊടുത്തതത് തന്റെ അക്കൗണ്ടില്‍ നിന്നാണ്. തനിക്കോ ഭാര്യക്കോ എവിടെയും സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഇപ്പോള്‍ പാര്‍ട്ടി ഫ്‌ളാറ്റിലാണു താമസിക്കുന്നത്.
അക്കരെ ആരോപണങ്ങളുടെ പുകമറ സൃഷ്്ടിക്കാതെതെളിവുകള്‍ കൊണ്ടുവരണം. വ്യക്തഹത്യലക്ഷ്യമിടുന്ന ആരോപണത്തെ രാഷ്ട്രീയപരമായും നിയമ പരമായും നേരിടും.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിണമെന്ന പാര്‍ട്ടി നിലപാട് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളെ കുരുക്കാന്‍ ഇ ഡി ശ്രമിക്കുന്നു എന്ന ആരോപണത്തിനു നിരവധി തെളിവുകള്‍ ഉണ്ട്. ഇ ഡി അന്വേഷണവും തീര്‍ച്ചയായും സഹകരിക്കും.