Connect with us

Kerala

ഇ ഡി റെയ്ഡ് നടത്തിയ ജ്വല്ലറി ഉടമയുമായി സി പി ഐ നേതാക്കളുടെ ബന്ധമെന്തെന്ന് അനിൽ അക്കര

ബി ജെ പിക്കാരൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രാദേശിക നേതാക്കൾ പങ്കെടുത്തത് മനസിലാക്കാമെന്നും എന്നാൽ കട്ടപ്പനയിലെ ചടങ്ങിൽ പങ്കെടുത്തത് ചങ്ങാത്തത്തിൻ്റെ തെളിവാണെന്നും അനിൽ അക്കര ആരോപിച്ചു.

Published

|

Last Updated

തൃശൂർ | എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയ ജ്വല്ലറിയുടെ ഉടമയുമായി സി പി ഐ നേതാക്കൾക്കുള്ള ബന്ധമെന്താണെന്ന് ചോദിച്ച് തൃശൂരിലെ കോൺഗ്രസ് നേതാവ് അനിൽ അക്കര. എസ് ടി ജ്വല്ലറി ഉടമയുമായി ജില്ലയിലെ സി പി ഐ നേതാവും മുൻ എം എൽ എയുമായ അഡ്വ.വി എസ് സുനിൽ കുമാർ, തൃശൂർ എം എൽ എ. പി ബാലചന്ദ്രൻ എന്നിവരുടെ ബന്ധമാണ് അനിൽ അക്കര ചോദ്യം ചെയ്യുന്നത്. ഇടുക്കിയിലെ കട്ടപ്പനയിൽ എസ് ടി ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിൽ ഇരുവരും പങ്കെടുത്തത് ചോദ്യം ചെയ്താണ് അനിൽ അക്കര ബന്ധം സ്ഥാപിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ചോദ്യമുന്നയിക്കുന്നത്. ബി ജെ പി ദേശീയ നേതാവ് അരവിന്ദ് മേനോനും ജ്വല്ലറി ഉടമയുമായി ബന്ധമുണ്ട്. ബി ജെ പിക്കാരൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രാദേശിക നേതാക്കൾ പങ്കെടുത്തത് മനസിലാക്കാമെന്നും എന്നാൽ കട്ടപ്പനയിലെ ചടങ്ങിൽ പങ്കെടുത്തത് ചങ്ങാത്തത്തിൻ്റെ തെളിവാണെന്നും അനിൽ അക്കര ആരോപിച്ചു. എൽ ഡി എഫ് നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, അനിൽ അക്കരയുടെ ആരോപണത്തിന് മറുപടിയുമായി സുനിൽകുമാർ രംഗത്തെത്തി. ചേർപ്പ് എം എൽ എ ആയിരിക്കുമ്പോഴുള്ള പരിചയമാണ് ജ്വല്ലറി ഉടമയുമായുള്ളതെന്ന് സുനിൽ കുമാർ പറഞ്ഞു. പരിചയക്കാരൻ വിളിച്ചത് കൊണ്ടാണ് ഉദ്ഘാടനത്തിന് പോയത്. മറ്റ് ഇടപാടുകൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest