Connect with us

Kerala

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടി ഉപാധ്യക്ഷനായി തുടരും

പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. 

Published

|

Last Updated

ന്യൂഡൽഹി | മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. എ പി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.

ദേശീയ ഉപാധ്യക്ഷന്മാരായി 13 പേരും ദേശീയ ജനറൽ സെക്രട്ടറിമാരായി എട്ട് പേരും ദേശീയ സെക്രട്ടറിമാരായി 13 പേരും ഉൾപ്പെടെ 38 അംഗ ഭാരവാഹി പട്ടികയാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണ് കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ തലവനായിരുന്ന അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്റിക്ക് എതിരായ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് അനിൽ ആന്റണി പാർട്ടി വിട്ടത്.

Latest